Category: News

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സം​ഗീത രം​ഗത്ത് നിറഞ്ഞ് നിന്ന എസ്പിബി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

Read More »

ബിഹാറില്‍ മൂന്ന്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​​; ഒക്​ടോബര്‍ 28ന്​ ആദ്യഘട്ടം, വോ​ട്ടെണ്ണല്‍ നവംബര്‍ 10ന്​

ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്​ടോബര്‍ 28ന്​ 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്​ നടക്കും. നവംബര്‍ മൂന്നിന്​ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോ​ട്ടെടുപ്പ്​. നവംബറിന്​ ഏഴിന്​ നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ്​ പോളിങ്​ ബൂത്തിലേക്ക്​ പോവുക. നവംബര്‍ 10ന്​ വോ​ട്ടെണ്ണും.

Read More »

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനായി പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം; കുവൈത്ത് ഇന്ത്യന്‍ എംബസി

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം.

Read More »

സ്ത്രീ പുരുഷവ്യത്യാസമില്ല; യു.എ.ഇയില്‍ തുല്യവേദനം പ്രാബല്യത്തില്‍

യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്.  പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.

Read More »

രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു

കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ അയോധ്യ ലക്‌നൗ ദേശീയ പാതകള്‍ ഉപരോധിച്ചു. റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നുണ്ട്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോ​ഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.

Read More »

കർണ്ണാടകയിൽ  സ്വകാര്യതൊഴില്‍ മേഖലയില്‍ കന്നഡക്കാർക്ക് മാത്രം ജോലി: നടപടികളുമായി യെദ്യൂരപ്പ സര്‍ക്കാര്‍

സ്വകാര്യതൊഴില്‍ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് എത്രയും വേഗം ഇറക്കുമെന്ന് നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി ജെസി മധുസ്വാമി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മലയാളികളടക്കം ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശങ്കയിലാണ്.

Read More »

കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കാനിരിക്കെ ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Read More »

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. പ്രധാന രണ്ടു പക്ഷങ്ങൾ ഫത്തയും ഹമാസും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി അൽ – ജസീറ റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും

Read More »

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം  ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നത്. നേരത്തെ ജൂലൈ 27ന് എൻഐഎ ചോദ്യം ചെയ്തിരുന്നു. സ്വപ്നയെയും ശിവശങ്കറിനെയും

Read More »

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം

Read More »

എസ്‌പി ബാലസുബ്രമണ്യം ഗുരുതര അവസ്ഥയിലെന്നു റിപ്പോർട്ട്

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള  റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ്  ആശുപത്രി അധികൃതർ നൽകുന്ന

Read More »

മറ്റ് രാജ്യങ്ങളുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

Read More »

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സില്‍ 1114 പോയിന്റ്‌ നഷ്‌ടം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌ തുടരുന്നു. സെന്‍സെക്‌സ്‌ 1114 പോയിന്റിന്റെ നഷ്‌ടമാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി 326 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

Read More »

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്

ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സിഎജി റിപ്പോർട്ട്. വ്യോമസേനയുടെ എംഐ-17 ആളില്ലാ ചോപ്പർ (യുഎവി- അൺമാൻഡ് ഏരോ വെഹിക്കൾ). ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി എഞ്ചിനുകൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തൽ. സെപ്തംബർ 23ന് പാർലമെൻ്റിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇക്കാര്യം അടിവരയിടുന്നത് – ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

Read More »

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ കൂടുതല്‍ ഇടത് നേതാക്കളെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയേയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

ഭൂമി കൈയേറ്റ കേസിൽ ശശികലയുടെ സഹോദരനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ജ്യേഷ്ഠൻ ടി വി സുന്ദരവദനത്തിനെതിരെ ഭൂമി കൈയേറ്റ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തഞ്ചാവൂരിലെ തിരുവയ്യാർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

മണിപ്പൂർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു

മുഖ്യമന്ത്രി എൻ ബിരൻ സിങ്ങിൻ്റെ നിർദ്ദേശപ്രകാരം മണിപ്പൂർ ഗവർണർ നജ്മ ഹെബ്ദുള്ള സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു – മുഖ്യമന്ത്രിയുടെ സെപ്തംബർ 23 ലെ കത്ത് പ്രകാരമാണ് ഗവർണർ മന്ത്രി നീക്കം ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ്​​ അന്തരിച്ചു

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്​ അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ്​ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ്​ മുംബൈയിലെത്തിയത്​.

Read More »

സൗദിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.

Read More »

ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി; സന്ദര്‍ശകരെ ഒഴിപ്പിച്ചു

ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read More »

വെടിക്കെട്ടിനു മുന്‍പുള്ള കര്‍ട്ടന്‍ റെയ്‌സര്‍; ബുര്‍ജ് ഖലീഫയില്‍ തിളങ്ങി കെ.കെ.ആര്‍ താരങ്ങള്‍

ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.

Read More »

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് സല്‍മാന്‍ രാജാവിന്റെ പ്രശംസ

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള യുഎസ് ഇടപെടലിനെ പിന്തുണയ്ക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎസ് മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിന് പിന്നാലെയാണ് സൗദി ഭരണാധികാരിയുടെ പ്രസ്താവന.

Read More »

മൂന്നു ഘട്ടങ്ങളിലായി ഉംറ തീര്‍ഥാടനം ഒക്ടോബര്‍ 4 ന് പുനരാരംഭിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.മൂന്നു ഘട്ടങ്ങളിലായാണ് തീര്‍ഥാടനം പുനരാരംഭിക്കുക.

Read More »

അബുദാബിയില്‍ പരുക്കേറ്റ മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അബുദാബിയില്‍ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്ക് താക്കീതുമായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 2 ലക്ഷം ദിര്‍ഹം പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. രോഗമില്ലാത്ത വയ്ക്കിടയില്‍ ഇടകലര്‍ത്തി ഇത്തരം മൃഗങ്ങളെ കച്ചവടം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Read More »

ദുബായില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം വ്യാപാര കേന്ദ്രങ്ങള്‍ക്ക് തടയാം

യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം.

Read More »

സൗദി-ഇന്ത്യ യാത്ര വിലക്ക്; ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് ബാധകമല്ല

സൗദിയില്‍നിന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ഇന്ത്യയിലേക്ക് വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.

Read More »

ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​നി പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാസ്ക് നി​ര്‍​ബ​ന്ധ​മ​ല്ല

കോ​വി​ഡ് രോഗ വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഏര്‍പ്പെടുത്തിയിരുന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി പി​ന്‍​വ​ലി​ക്കാന്‍ ഒരുങ്ങുന്നു. രാ​ജ്യ​ത്ത് ഇ​നി മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന ഇ​ള​വും പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

Read More »

നി​ല​വി​ൽ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെന്ന്  സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

Read More »

രാജ്യത്ത് 57 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച്‌ 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി ഉയര്‍ന്നു.

Read More »

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ 88 ലക്ഷം കുടുംബങ്ങളിലേക്ക് 

കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയിൽ സർക്കാരിന്റെ കരുതൽ തുടരുന്നു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച്  നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88

Read More »
narendra modi

രാജ്യത്തെ കോവിഡ് വ്യാപനം  രൂക്ഷം ; ആശങ്കാജനകമെന്ന് മോദി 

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കഴ്ചയിലാണ് അദ്ദേഹം

Read More »