
മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി
മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.




























