
വടക്കഞ്ചേരി അപകടം ; ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ പിടിയില്‍, നരഹത്യക്ക് കേസ്
വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്ത പുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടി കൂടിയത്.





























