
ജർമനിയിലെ ആക്രമണം: കുറ്റം സമ്മതിച്ച് സിറിയൻ അഭയാർഥി.!
ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു.





























