
ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.!
ദുബായ് : ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്കേപ് ടവറിൽ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്ന് പുലർച്ചെ 5നാണ് സംഭവം.

























