
ആദരമർപ്പിച്ച് രാജ്യം ; മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.‘‘എല്ലാവർക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ.






























