
തീരാനഷ്ടം; വിട പറഞ്ഞത് ദശലക്ഷണക്കിന് ജീവിതങ്ങളെ സ്പർശിച്ച നേതാവ്, അനുശോചനം അറിയിച്ച് ടാറ്റ ഗ്രൂപ്പ്
ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.






























