
ചെങ്കടൽ ടൂറിസം പദ്ധതികൾ; നിർമാണം ഊർജിതം
യാംബു: ചെങ്കടലിൽ ആഗോള ശ്രദ്ധാകേന്ദ്രമാകാൻ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.‘തീരദേശ ടൂറിസത്തിൽ നിക്ഷേപം നടത്തുക’ എന്ന പേരിൽ റെഡ് സീ കമ്പനി ഈ ടൂറിസം പദ്ധതികളിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിൻ തുടരുകയാണ്.





























