Category: Kerala

തൊഴിലാളികൾക്ക് കോവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികൾക്ക് കോവിഡ് രോഗബാധ സ്ഥിരികരിച്ചതോടെ രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന് ശേഷമാകും ഹാർബർ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

Read More »

പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുകയാണ്: ടി പി രാമകൃഷ്ണന്‍

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Read More »

ഫീസ് വര്‍ദ്ധനക്കെതിരെയും പരീക്ഷാ നടത്തിപ്പിനെതിരെയും പരാതിപ്പെട്ട് കുസാറ്റ് വിദ്യാര്‍ത്ഥികള്‍

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ധികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് വാര്‍ത്തള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരത്തില്‍ കുസാറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ടിരിക്കുകയാണ് കുസാറ്റിനു കീഴില്‍ പഠിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ വിദ്യാർഥികൾ.

Read More »

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 25ന് ഏകദിന ഉപവാസം അനുഷ്ഠിക്കും

മുഖ്യമന്ത്രി രാജിവയ്ക്കുക ,ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25 ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും.

Read More »

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ് യാത്ര ചെയ്തത്.

Read More »

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Read More »

ആദ്യ ഓണം ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കൊറോണയില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും കൊറോണ പകരുമെന്ന അവസ്ഥയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

Read More »

രണ്ടു പെണ്‍കുട്ടികള്‍ മുതല്‍ മൂത്തോന്‍ വരെ-മലയാള സിനിമയും സ്വവര്‍ഗ്ഗ പ്രണയവും

അക്ബറായി വേഷമിട്ട നിവിന്‍പോളിയുടെയും അമീറായി വേഷമിട്ട റോഷന്‍ മാത്യൂവിന്റെയും ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് മൂത്തോനിലേത്.

Read More »

ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ​ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്.

Read More »

ലൈഫ് മിഷന്‍ പദ്ധതി; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിഎന്‍ഫോഴ്‍സ്‍മെന്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടി.

Read More »

തിരുവനന്തപുരത്ത് നഗരസഭയുടെ ഇ-റിക്ഷകൾക്ക് പുറമെ ഇ-ഓട്ടോകളും നിരത്തിലിറങ്ങി

തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി.മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ.

Read More »

പെട്ടിമുടിയോട് വിട; പുതിയ ദൗത്യത്തിനായി കുവി പൊലീസിലേക്ക്

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.പെട്ടിമുടിയോട് താല്ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്ക്കായി. ഇനി ഇടുക്കി ഡോഗ് സ്ക്വാഡില് കുവിയും ഉണ്ടാകും പുതിയ ദൗത്ത്യവുമായി.

Read More »

വിവിധ രാജ്യങ്ങളിലായി 20 ഓളം സംഗീതജ്ഞര്‍; അന്താരാഷ്ട്ര ഗണേശ സംഗീതോത്സവത്തിന് തുടക്കമായി

ഇന്ത്യ, ഷാര്‍ജ, ബെഹ്‌റൈന്‍, ദുബൈ, കുവൈത്ത്, ന്യൂജേഴ്‌സി, സിംഗപ്പൂര്‍, യുഎസ്എ മിഷിഗണ്‍ എന്നിവിടങ്ങളിലായി 20 ഓളം സംഗീതപ്രതിഭകളാണ് സംഗീതാര്‍ച്ചന നടത്തുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »
ramesh chennithala

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത്
പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More »

തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

ഭാഷ അറിയാത്തതിന്റെ പേരിൽ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

ഫിസിക്കൽ സയൻസ് അധ്യാപകനായി പി.എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരിൽ  സർവീസിൽ പ്രവേശിപ്പിക്കാതിരുന്ന കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

Read More »

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

Read More »

ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More »

ബീമാപള്ളിയിൽ ടൂറിസം വകുപ്പിന്റെ പിൽഗ്രിം അമിനിറ്റി സെന്റർ ഒരുങ്ങുന്നു

ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More »

ഇരിപ്പു ദീനം

വിഷാദ രോഗികള്‍ കൂടുതല്‍ സമയം ഇരിക്കാന്‍ താല്പര്യപ്പെടും. ഇത് അല്‍ഷെമിര്‍, പാര്‍കിന്‍സന്‍ എന്നീ രോഗങ്ങള്‍ക്ക് വഴി തെളിച്ചേക്കും.

Read More »

സമഗ്ര ശിക്ഷാ കേരളം: 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനപദ്ധതികൾക്ക് അംഗീകാരം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ 840.98 കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി. 2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.

Read More »

പിച്ചക്കാരന്റെ ചിക്കന്‍

കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Read More »

ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 22 മുതൽ

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി/ടെക്‌നിക്കൽ ഹയർ സെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

Read More »

ഹൈടെക് ഫിഷ് മാർട്ടുകൾ എല്ലാമണ്ഡലങ്ങളിലും ആരംഭിക്കുന്നു

ഹൈടെക് ഫിഷ് മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച ആധുനിക ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.   ടൂറിസം – സഹകരണ മന്ത്രി  കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  

Read More »

ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളത്തിന് ഉത്തരവായി

ദിവസവേതന/കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളത്തിന് ഉത്തരവായി. ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ., എൻ.എം. ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളേജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.

Read More »

വിമാനത്താവള സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണം: സിപിഐ

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18 ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രചരണത്തിന് മാത്രം ബിജെപി ചെലവാക്കിയത് 325.45 കോടി രൂപ

ഡല്‍ഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജന്‍സി വഴിമാത്രം മാധ്യമങ്ങളില്‍ 198 കോടി രൂപയുടെ പരസ്യം നല്‍കി

Read More »

കയ്പമംഗലത്തെ ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍

ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

Read More »
ramesh chennithala

ഫോൺ കോൾ പരിശോധന: ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ ഫോൺകോൾ വിവരങ്ങൾ -ശേഖരിക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നൽകിയ ‌ഹർജി ഹൈക്കോടതി തള്ളി . ഫോൺകോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണ്‌ പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഹർജി തള്ളിയത്‌.

Read More »