Category: Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ്; ഗ​താ​ഗ​ത​മ​ന്ത്രി

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് ബോ​ണ​സ് ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ബോ​ണ​സ് ഇ​ന്ന് മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More »

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫ്ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Read More »

ശബരിമലയില്‍ ഇക്കുറിയും ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും.

Read More »

ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം; ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവിതരണത്തിനായി കൊണ്ടുവന്ന ബിവറേജസ് കോര്‍പ്പറേഷന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു ആപ്പില്‍ മാറ്റങ്ങള്‍. നേരത്തെ ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാല്‍ വ്യവസ്ഥനീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ല ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കുകയും ചെയ്യും . ആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read More »

അനില്‍ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച്‌ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്‍റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം പുതുക്കാന്‍ അനില്‍ നമ്ബ്യാര്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശച്ചതനുസരിച്ച്‌ ഒളിവില്‍ പോകുന്നതിന് മുന്‍പായി താന്‍ അനില്‍ നമ്ബ്യാരെ വിളിച്ചിരുന്നതായി സ്വപ്ന പറയുന്നു.

Read More »

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച്‌ കൈവശം സ്വര്‍ ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌.

Read More »

തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കെ സുരേന്ദ്രന്‍

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അട്ടിമറി മറച്ച്‌ പിടിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകള്‍ നടത്തുന്നതാണ് കാണുന്നത്.

Read More »

“കാല”ത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങി

പരിധി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന “കാല”ത്തിന്റെ ആദ്യ ലക്കം ഇറങ്ങി.15 കവികളുടെ 5 കവിതകൾ വീതം 75 കവിതകളാണ് ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരത്ചന്ദ്ര ലാലിന്‍റെ ദീർഘ കാവ്യം വി.ആർ.സന്തോഷ് വിവർത്തനം നിർവ്വഹിച്ച റിൽക്കയുടെ 60 കവിതകളുടെ സഞ്ചയം,10 ചെറുകഥകൾ,10 സാഹിത്യ പഠനങ്ങൾ, എം.രാജീവ് കുമാറിന്‍റെ നീണ്ടകഥ എന്നിവയും കാലത്തിന്‍റെ ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

ഡി.ജി.പി എൻ. ശങ്കർ റെഡ്ഡിക്ക് യാത്രയയപ്പ് നൽകി

ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിയും റോഡ് സുരക്ഷാകമ്മീഷണറുമായ എൻ. ശങ്കർ റെഡ്‌ഡിക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു.

Read More »

പ്രതിപക്ഷ നേതാവിന്റേത്‌ നാണംകെട്ട പ്രചാരണമെന്ന് മന്ത്രി കടകംപള്ളി

സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് ഓരോ ദിവസം കഴിയുമ്പോഴും ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബിജെപിയെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പ്രചാരണം.

Read More »

തൊഴിൽ നൽകാൻ അതിജീവനം കേരളീയം പദ്ധതി: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്മെൻറ് അഷ്വറൻസ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖേന 50,000 പേർക്ക് ഈ വർഷം തൊഴിൽ നൽകാൻ ‘അതിജീവനം കേരളീയം’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങൾ ഉണ്ടാകും.

Read More »

യു​ഡി​എ​ഫ് വി​ട്ട് വ​രു​ന്നവരെ രാ​ഷ്ട്രീ​യ നി​ല​പാ​ട് നോ​ക്കി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ടി​യേ​രി

യു​ഡി​എ​ഫ് വി​ട്ട് പു​റ​ത്തു​വ​രു​ന്ന ക​ക്ഷി​ക​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് നോ​ക്കി എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More »

ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു; മുഖ്യമന്ത്രി

ശമ്പളവും പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്- 2,304.57, സർവ്വീസ് പെൻഷൻ- 1,545.00, സാമൂഹ്യസുരക്ഷാ പെൻഷൻ-1,170.71, ക്ഷേമനിധി പെൻഷൻ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷൻ-112.00, കൺസ്യൂമർഫെഡ്-35.00, പെൻഷൻ, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആർടിസിക്ക് നൽകിയത്-140.63, ആശാ വർക്കർമാർ-26.42, സ്‌കൂൾ യൂണിഫോം-30.00.

Read More »

സ്വര്‍ണ്ണക്കള്ളക്കടത്ത് ; അനില്‍ നമ്പ്യാരെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന്‌ സൂചന . 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ  ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.

Read More »

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്; 2067 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

ഓ​ണം: സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ​സു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ എ​വി​ടേ​യും സ​ര്‍​വീ​സ് ന​ട​ത്താം. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ് ഇ​ള​വ്. രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ​യാ​ണ് സ​ര്‍​വീ​സി​ന് അ​നു​മ​തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More »

ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സി​ൽ പാ​ലം ത​ക​ർ​ന്ന സം​ഭ​വത്തിൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സമർപ്പിച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. ബീ​മു​ക​ൾ​ക്ക് കൊ​ടു​ത്ത താ​ങ്ങ് ഇ​ള​കി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ നി​ർ​മ​ൽ എം ​സാ​ഥേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

Read More »

സ്വര്‍ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

Read More »

എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

സംസ്ഥാനത്ത് മദ്യ വില്പന സമയം കൂട്ടി

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും 600 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില്പന സമയവും ടോക്കണുകളുടെ എണ്ണം കൂട്ടിയത് ബിവ്കോ ഔട്ലെറ്റുകളിലാണ്.

Read More »

സ്വർണക്കടത്ത് കേസ്: മാധ്യമ പ്രവര്‍ത്തകന്‍ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.

Read More »

കൈരളി, ശോഭ, താരം, പ്രീതി; തൃക്കാക്കരയിലെ ടാക്കീസുകള്‍ (സ്കെച്ച്-04)

നോര്‍ത്ത് കളമശ്ശേരിയിലെ പ്രീതി തീയറ്റര്‍ വളരെ പ്രശസ്തമാണ്. പ്രദേശത്തെ യുവാക്കളെ ത്രസിപ്പിച്ചിരുന്ന ഉച്ചപ്പടത്തിന്റെ കേന്ദ്രമായിരുന്നു.

Read More »

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളായ തിരുവനന്തപുരത്തെ ലുലു മാര്‍ച്ചില്‍ തുറക്കും; നിക്ഷേപം 1,100 കോടി രൂപ

ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് പരിസ്ഥിതിക്കനുകൂലമായ തരത്തില്‍ മാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Read More »

വിമാനത്താവളവികസനം: സ്വകാര്യ പങ്കാളിത്തം അനിവാര്യം, തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം.എ.യൂസഫലി

വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്‍റെ വികസനത്തിന് വിമാനത്താവളത്തിന്‍റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം. കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളമെന്നതിനാൽ അവർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

Read More »

കേരളബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്‌റ്റേ

ഒരു സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് തീവ്രവ്യാപനത്തിന് വഴി വച്ചേക്കാം എന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

Read More »

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍‌ നാ​ലു പേ​രെ കൂ​ടി എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍‌ നാ​ലു പേ​രെ കൂ​ടി എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. സി.​വി ജി​ഫ്സ​ല്‍, പി. ​അ​ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് അ​ബു ഷ​മീം, അ​ബ്ദു​ള്‍ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും എൻഐഎ വിവരം പുറത്തുവിടുന്നത് ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് തെരച്ചിൽ നടത്തിയ ശേഷമാണ്. മലപ്പുറത്തെ മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലാണ് എൻഐഎ തെരച്ചിൽ നടത്തിയത്.

Read More »

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്; അട്ടിമറിയെന്നതില്‍ സംശയമില്ലെന്ന് ചെന്നിത്തല

പ്രോട്ടോക്കോള്‍ ഓഫീസിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഓഫീസനകത്ത് ക്യാമറയില്ല, പുറത്തെ ക്യാമറയിലെ ദൃശ്യങ്ങളാണ് പോലീസ് തേടിയത്.

Read More »

സെക്രട്ടേറിയറ്റ് തീപിടുത്തം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി ജി.സുധാകരന്‍

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി ജി സുധാകരന്‍. തീപിടുത്തമുണ്ടായി എന്ന അറിവ് ലഭിച്ചയുടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Read More »

സെക്രട്ടറിയേറ്റ് തീപിടിത്തം: ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ശേഖരിച്ചവയാണ് അഡീഷണല്‍ ഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

Read More »

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷൻകാരായ അങ്കണവാടി

Read More »

ഓണ വിപണി  ഉണർന്നു ; 2000 ഓണസമൃദ്ധി കടകൾക്ക്  തുടക്കമായി ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു

ഓണ വിപണി ലക്ഷ്യമിട്ട്  കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2000 നാടൻ പഴം-പച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന്

Read More »

കടലിന്റെ മക്കൾക്ക്  താങ്ങായി മറൈൻ ആംബുലൻസ്  ‘പ്രതീക്ഷ’

ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുമുതകുന്ന മറൈൻ ആംബുലൻസുകൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയത്. കടലിന്റെ മക്കളുടെ കൈക്കരുത്തിന് താങ്ങായും അവരുടെ രക്ഷാദൗത്യങ്ങൾക്ക്

Read More »