
കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യത

നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യത

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.

കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല എന്ന് മുന്നറിയിപ്പ്.

കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചകള്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

നാടിന് ഉത്സവഛായ പകർന്ന് സംസ്ഥാനത്ത് 34 അത്യാധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.

സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്‍റ് സെന്‍ററിന്‍റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നുത്.

വാർത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ.ടി.എസ് പറഞ്ഞു.

ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകൻ കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് (30) വെട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തലശ്ശേരി പോക്സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി എഫ് എല്‍ ടി സി) നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തന സജ്ജമായി. 1400 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 32 ദിവസങ്ങള്‍ കൊണ്ട് 8500 പേരുടെ പ്രയത്‌നത്തിന്റെ ഫലമായി രണ്ടു കോടിയില്‍ പരം രൂപ ചെലവിട്ട് നിര്‍മിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ലുലു ഗ്രൂപ്പാണ്.

സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.

മാണി സാറിന്റെ ജീവിതാന്ത്യം കേരളാ കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ അന്ത്യമാകണം എന്ന് ആഗ്രഹിച്ചവരുടെ അജണ്ട വ്യക്തമായിരിക്കുന്നു. നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമല്ല.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം പരോക്ഷമായി ആരോഗ്യവകുപ്പു മന്ത്രിയെയും

സപ്ലൈകോ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍

തിരുവനന്തപുരം- തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി പീഢനത്തിന് ഇരയായ സംഭവത്തിൽ അപമാനകരമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാംസ്ക്കാരികകേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പീഢനങ്ങൾ നടത്താൻ തങ്ങൾക്കും അവകാശമുണ്ടെന്ന

കേരളത്തിൽ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം – തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ

കൊച്ചി, സെപ്റ്റംബർ 7, 2020: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ട്രിയോയുടെ ഫെയിം സബ്സിഡി കിഴിച്ചുള്ള

സുധീര്‍നാഥ് കേരള സാംസ്ക്കാരിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ നൂറ് കണക്കിന് വ്യക്തിത്ത്വങ്ങള്‍ ത്യക്കാക്കരയിലുണ്ട്. അവരുടെ പല സംഭാവനകളും ചരിത്രത്തിന്‍റെ ഭാഗമായില്ല. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇത്തരം രേഖപ്പെടുത്താത്ത വ്യക്തിത്ത്വങ്ങള്‍ ഉണ്ടാകും. യുവതലമുറയിലെ എത്രയോ

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മികവിലേയ്ക്കുയരുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തുകയാണ്.ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം.

പ്രവാസികൾക്കായി ഡ്രീം കേരള പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രീം കേരള വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലീം വോട്ടുകളുടെ ഏകീകരണത്തെ പറ്റിയുള്ള ഉത്ക്കണ്ഠകള്‍ ദേശാഭിമാനിയുടെ വിലയിരുത്തലും പരോക്ഷമായി പങ്കു വെയ്ക്കുന്നു

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്

അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്‍താവന വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞത്, അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല.

മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തുപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.

ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പും പണം എവിടേക്ക് വക മാറ്റിയെന്ന് കണ്ടെത്തുകയുമാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

ലിക്വിഡ് ഫണ്ടുകളില്‍ നിന്നും അള്‍ട്രാ ഷോട്ട് ടേം ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.