Category: Kerala

തിരുവനന്തപുരം ജില്ലാ കളക്ടർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

Read More »

കോവിഡ് രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം; നില അതീവ ഗുരുതരം

പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

Read More »

തീവ്രവാദക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

തീവ്രവാദക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും. സൗദിയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയുമാണ് എൻഐഎയുടെ പിടിയിലായത്.

Read More »

ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പോലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.

Read More »

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് (22-09-2020) . മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

Read More »

എം.പിമാരെ  സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി

കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .

Read More »

മാധ്യമ ലോകം ത്യക്കാക്കരയില്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് 1953 സെപ്തംബര്‍ 9. ഡല്‍ഹിയിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായിക്കാന്‍ ധനശേഖരാര്‍ത്ഥം ക്രിക്കറ്റ് മത്സരം നടത്തി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നയിക്കുന്ന പതിനൊന്നംഗ പാര്‍ലമെന്‍റ് ടീമും, വൈസ് പ്രസിഡന്‍റ് രാധാക്യഷ്ണന്‍ നയിക്കുന്ന

Read More »

എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയര്‍ത്തും 

രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക്‌ അടിയറവയ്‌ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സി.പി.ഐ.(എം) പ്രതിനിധികളായ എളമരം കരീമും കെ.കെ.രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതിനെതിരെ ചൊവ്വാഴ്‌ച കേരളം പ്രതിഷേധമുയര്‍ത്തും. കോവിഡ്‌ മാനദണ്‌ഡം പാലിച്ച്‌ വൈകിട്ട്‌ പ്രതിഷേധ

Read More »

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം ശക്തമായ പ്രതിരോധം തീർക്കും : കൃഷിമന്ത്രി 

ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും)

Read More »

യൂത്ത് ലീഡർഷിപ്പ് അക്കാഡമി ഉദ്ഘാടനം 23ന് ; കമൽ ഹാസൻ പങ്കെടുക്കും 

യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന യൂത്ത് ലീഡർഷിപ്പ് അക്കാഡമി 23ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം കമൽഹാസൻ പങ്കെടുക്കും.

Read More »

തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയ രണ്ടു  ഭീകരർ എൻ.ഐ.എ പിടിയിൽ

തിരുവനന്തപുരം വിമാനതാവളത്തിൽ നിന്ന് രണ്ട് ഭീകരർ എൻ.ഐ.എ പിടിയിൽ. ഒരാൾ ലക്ഷറെ തോയ്ബ , മറ്റൊരാൾ ഇന്ത്യൻ മുജാഹിത് ഭീകരർ എന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി

Read More »

സംസ്ഥാനത്ത് ഇന്ന് 2910 പുതിയ കോവിഡ് രോഗികള്‍; 3022 പേര്‍ക്ക് രോഗമുക്തി

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കേന്ദ്രസര്‍ക്കാരിന്റേത്‌ കാര്‍ഷിക മേഖലക്ക്‌ ചരമഗീതം പാടിയ ബില്ല്‌: മുല്ലപ്പള്ളി

രാജ്യത്തെ കാര്‍ഷിക മേഖലക്ക്‌ ചരമഗീതം പാടിയ ബില്ലാണ്‌ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്‌.ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ്‌ ജീവിക്കുന്നത്‌. സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്‌ കൃഷിക്കാര്‍. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറും

Read More »

സി.പി.എം ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കണം: മുല്ലപ്പള്ളി

സി.പി.എം ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ ജില്ല വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നു.അതിന്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനം.സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പോലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Read More »

കെ.പി.സി.സി സെക്രട്ടറിമാര്‍ 29ന്‌ ചുമതലയേല്‍ക്കും ‘

പുതിതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാര്‍ സെപ്‌റ്റംബര്‍ 29ന്‌ രാവിലെ 11ന്‌ കെ.പി.സി.സി ആസ്ഥാനത്ത്‌ നടക്കുന്ന ചടങ്ങില്‍ വച്ച്‌ ചുമതല ഏറ്റെടുക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Read More »

കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

Read More »

കർഷകവിരുദ്ധ ബില്ലുകൾ ജനാധിപത്യ വിരുദ്ധം: ജോസ് കെ മാണി എം പി

കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി എം.പി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കിയത്. ഇന്ത്യയിലെ കര്‍ഷകരെയാകെ ആശങ്കയിലാഴ്ത്തുന്ന ബില്ലുകള്‍ക്കെതിരായി ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്ന വിയോജിപ്പുകളും കര്‍ഷകരുടെ രോക്ഷവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് പിന്‍വാതിലൂടെ ബില്ലുകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 

Read More »

സംസ്ഥാനത്തെ ബാറുകള്‍ ഉടനെ തുറക്കില്ല

സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള‌ളി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് ഈ തീരുമാനം. നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴിയുള‌ള പാഴ്‌സല്‍ വില്‍പനയാണ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലുമുള‌ളത്. ഇതിന് ബെവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

Read More »

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം; സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന് പരാതി

നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനത്തെ ചൊല്ലി വിവാദം. ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടനത്തില്‍ തങ്ങളുടെ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് വഴിവച്ചത്.

Read More »

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാം: മന്ത്രി കെ. ടി. ജലീൽ

  ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി.ജലീല്‍. അത് സംബന്ധിച്ചു അത്യന്തികമായി സത്യം വെളിപ്പെടുത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും എതിർ ചേരിയിലുള്ളവർ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്ക് രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. യും ആര്‍.എസ്.എസും

Read More »

സംസ്ഥാനത്തെ ആദ്യത്തെ ഡോക്ടർ മരണം; ജാഗ്രതയോടെ കേരളം

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധ മൂലം നിര്യാതനായത്. സംസ്ഥാനത്ത് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ ഡോക്ടർ .

Read More »

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; ഓറഞ്ച് അലേര്‍ട്ട് പത്ത് ജില്ലകളില്‍

സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്നലെ ഇടുക്കി മുതല്‍ കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

തലസ്ഥാന നഗരിയില്‍ ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം: മുഖ്യമന്ത്രി

എല്ലാ കാലത്തും ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ട്. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

Read More »

കോവിഡ് ബാധയുടെ കണക്കുകള്‍ മറച്ചു വെച്ചു.

ഗള്‍ഫ് ഇന്ത്യന്‍സ് ന്യൂസ് ഡെസ്‌ക് കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന കണക്കുകള്‍ മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ഗവേഷകര്‍. തെരഞ്ഞെടുക്കപ്പെട്ട കൂട്ടരില്‍ കോവിഡ്19 രോഗം എത്ര പേര്‍ക്കുണ്ടായെന്നു കണക്കാക്കുന്നതിന് ഇന്ത്യന്‍ മെഡികല്‍ ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍

Read More »

കര്‍ഷക പ്രക്ഷോഭത്തിന്റെ വെല്ലുവിളികളും, സാധ്യതകളും

കെ.പി. സേതുനാഥ്. പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മൂന്നു ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ രാജ്യത്തെ കാര്‍ഷികമേഖലയെ ദൂരവ്യാപകമായി ബാധിക്കുന്ന നയരൂപീകരണത്തിനുള്ള നിയമനിര്‍മാണ പ്രക്രിയയുടെ ഒരു ഘട്ടം പൂര്‍ത്തിയായി. സ്വദേശിയും, വിദേശിയുമായ വന്‍കിട മൂലധനത്തിന്

Read More »

ത്യക്കാക്കരയിലെ പുഴകളും, തോടുകളും, കുളങ്ങളും (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ത്യക്കാക്കരയില്‍ പുഴയാ…? ത്യക്കാക്കരയില്‍ തോടോ…? പുതു തലമുറയ്ക്ക് വിശ്വസിക്കാന്‍ ഒരു പക്ഷെ വിഷമായിരിക്കും. ഇപ്പോള്‍ ലുലുമാള്‍ ഇരിക്കുന്നിടത്തെ ഇടപ്പള്ളി തോടില്‍ കൂടി കെട്ടു വള്ളം തുഴഞ്ഞ് പോകുന്ന കാഴ്ച്ച കണ്ടിട്ടുണ്ട്. കേരളത്തെ കുറിച്ച്

Read More »

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി കങ്കണ

ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത് രാഗത്ത്. പായലിന്റെ ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്യുകയും അനുരാഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും

Read More »