Category: Kerala

ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സാധിച്ചു; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി.

Read More »

പാലാരിവട്ടം പാലം അഴിമതി; തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു.

Read More »

സെക്രട്ടേറിയറ്റിലെ തിപിടിത്തതില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സെക്രട്ടേറിയറ്റിലെ തിപിടിത്തതില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാന്‍ തീരുമാനം.

Read More »

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

കാർഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തലിന്‍മേലാണ് തീരുമാനം.

Read More »

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് മുതല്‍

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും. സ്കൂളുകൾ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍.

Read More »

കൃഷിമന്ത്രി മന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ്

കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റാഫ് അംഗങ്ങളും മന്ത്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകും.

Read More »

നിയമ വഴിയിലെ ത്യക്കാക്കര (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കൊലപാതകമാണ് 1958ല്‍ റാന്നിക്കടുത്ത് നടന്ന മന്നമരുതിയിലെ മറിയകുട്ടി കൊലക്കേസ്. ഫാദര്‍ ബനഡിക്റ്റ് ഓണംകുളം ആയിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ചങ്ങനാശേരി സെന്‍റ് ജോസഫ് പ്രസിന്‍റെ ചുമതലക്കാരനായിരുന്നു. 1967ല്‍ കേരള

Read More »
thomas issac

മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സര്‍ക്കാര്‍; സാലറികട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് ധനവകുപ്പ്

ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സാലറി കട്ടിന് ജീവനക്കാർക്ക് മുന്നിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ഇന്ന് വൈകിട്ടോടെ തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ പിടിച്ച ഒരു മാസത്തെ ശമ്പളം ഉടൻ തിരിച്ച് നൽകിയാൽ ഇളവുകളോടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നിലപാടെടുത്തു.

Read More »

എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ൾ കൂ​ടി

എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​റ് കേ​സു​ക​ളും കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ജ്വ​ല്ല​റി ചെ​യ​ര്‍​മാ​നാ​യ ക​മ​റു​ദ്ദീ​നൊ​പ്പം എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ണ്ട്.

Read More »

കൊച്ചി വൈപ്പിനിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് സൂചന. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്.

Read More »

ട്രാഫിക് പിഴ ഈടാക്കുന്നതിലെ പരാതികൾ ഇ ചെലാൻ സംവിധാനത്തിലൂടെ ഒഴിവാക്കാനാവും: മുഖ്യമന്ത്രി

കേരളാ പോലീസിന്റെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ്  ട്രാഫിക് രംഗത്ത് ഇ-ചെലാൻ അടക്കമുള്ള സംവിധാനങ്ങൾ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പണാറായി വിജയൻ പറഞ്ഞു. ഇ ചെലാൻ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read More »
pinarayi vijayan

പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടലാണ് സർക്കാരിന്റെ ലക്ഷ്യം : മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി

Read More »

കൊച്ചി ലുലു മാൾ വീണ്ടും അടച്ചു 

കൊച്ചി ലുലു മാൾ ഉൾപ്പെട്ട പ്രദേശം കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ലുലു മാൾ വീണ്ടും  അടച്ചു.  ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ചു , ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ, സെപ്റ്റംബർ 23 മുതൽ

Read More »

സംസ്ഥാനത്ത് ഇന്ന് 4125 പുതിയ രോഗബാധിതര്‍; 3007 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ തുടക്കമാകുന്നു

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും. വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്റ്റംബർ 24നു നിർവഹിക്കും.

Read More »

ശുദ്ധമായ അങ്ങാടി മരുന്നുകൾ ലഭ്യമാക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി  ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ   യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Read More »

പഞ്ചവടിപാലത്തിന്റെ കഥ; പൊളിഞ്ഞു വീഴാൻ പോകുന്നത് യുഡിഎഫ് അഴിമതിയുടെ നിത്യ സ്മാരകം

സിനിമാകഥയെ വെല്ലുന്ന രീതിയിലാണ് പാലാരിവട്ടം പാലം പണിയലും പിന്നീട് നടന്ന സംഭവ വികാസങ്ങളും അരങ്ങേറിയത്. കേരളത്തിന് ഇത്രയേറെ നാണക്കേട് നേടിത്തന്ന ഒരു പദ്ധതി വേരെ ഇല്ല എന്ന് തന്നെ പറയാം. ഇന്ന് പാലം പൊളിച്ച് പണിയാന്‍ സുപ്രീം കോടതി വിധി കൂടി വന്നതോടെ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്തത്തിന്റെ കെടുകാര്യസ്ഥതയാണ് മറ നീക്കി പുറത്ത് വരുന്നത്.

Read More »

ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള ആഗോള പ്രോജക്ടില്‍ കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്

ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള അന്താരാഷ്ട്ര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സിനെര്‍ജിയ മീഡിയ ലാബിന് അവസരം. കൊവിഡ്-19 ന് എതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാണ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഈ പ്രോജക്ട് നടപ്പാക്കുന്നത്.

Read More »

മിഥ്യയാവുന്ന തൊഴില്‍ സുരക്ഷിതത്വം

വേതനം നിശ്ചയിക്കല്‍, തൊഴില്‍ശാലകളിലെ സുരക്ഷിതത്വം, ആരോഗ്യം, വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളാണ് തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ എന്നു പൊതുവെ വിശേഷിപ്പിക്കുന്ന ഈ നിയമ മാറ്റങ്ങളുടെ അന്തസത്ത.

Read More »

സുപ്രീം കോടതി വിധി ഇടതു സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരം; മന്ത്രി ജി സുധാകരൻ

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്.

Read More »

ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നെന്ന് അറിഞ്ഞില്ല; കെ.കെ രാഗേഷ് എം.പി

സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം.പി.മാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഇന്ന് കാലത്ത് സമരമുഖത്ത് സന്ദർശിച്ചു. ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്.

Read More »

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കല്‍ കേളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചു

സെപ്തംബർ 22 ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Read More »

ബോംബെ അധോലോക സംഘങ്ങളുമായി ഏറ്റുമുട്ടിയ വെള്ളോടി ബാലചന്ദ്രന്‍ 84 ന്റെ നിറവില്‍

സുരേഷ്‌കുമാർ. ടി തന്റെ കറപുരളാത്ത ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി 1970 കളില്‍ ബോംബെ അധോലോക സംഘങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വന്ന മലയാളി ഉദ്യോഗസ്ഥനാണ് വെള്ളോടി ബാലചന്ദ്രനെന്ന വി. ബാലചന്ദ്രന്‍. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി

Read More »

സ്വപ്ന സുരേഷിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്.

Read More »

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയണമെന്ന് സുപ്രീം കോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ

സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വയം നിരീക്ഷണത്തിൽ. പാർട്ടി നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജില്ല സെക്രട്ടറി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.

Read More »

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Read More »

ഇ-ചെലാന്‍ പദ്ധതിക്ക് തുടക്കമായി; സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉടന്‍ നിലവില്‍ വരും

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

Read More »

എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ദേശീയ അന്വേഷണ ഏജന്‍സിക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവിടെ മന്ത്രിയെന്നോ ഉന്നതനെന്നോ ഉള്ള വ്യത്യാസമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read More »