Category: Kerala

മദ്യപിച്ച് വാഹനം ഓടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: നടന്‍ ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ അമിത ലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച്

Read More »

നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ്

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

അറിവാണ് വെളിച്ചം, അക്ഷരമാണ് വഴികാട്ടി; ഇന്ന് വിദ്യാരംഭം

കൊച്ചി: കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും. ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത്

Read More »

ശബരിമല തീർഥാടനം: ‘സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു

പന്തളം : ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരും. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബർ 26ന് പന്തളത്താണ് യോഗം. ഒക്ടോബർ

Read More »

‘ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലെങ്കിൽ എപ്പോഴും സ്വാഗതം’: വിശദീകരിച്ച് രാജ്‌ഭവൻ.

തിരുവനന്തപുരം : രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്ന പ്രതികരണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക്

Read More »

‘ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല’; പൊലീസ്

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനും എതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഇരുവരെയും

Read More »

ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയില്ല; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ബാങ്ക് രേഖകള്‍ മാത്രമാണ് സിദ്ദിഖ് ഹാജരാക്കിയത്.

Read More »

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം : ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം

Read More »

ലൈം​ഗികാതിക്രമം: നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌; രേഖകൾ സമർപ്പിക്കണം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.

Read More »

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് എന്നിവര്‍ക്കുമെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.

Read More »

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ്

Read More »

ഇന്ന് ട്രിച്ചിയെങ്കിൽ അന്ന് നെടുമ്പാശ്ശേരി, നെടുമ്പാശ്ശേരി മുൾമുനയിൽ നിന്ന ആ മണിക്കൂര്‍

എയർ ഇന്ത്യ വിമാനം ഹൈഡ്രോളിക് തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാത്തത് ട്രിച്ചി വിമാനത്താവളത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ മണിക്കൂറുകളോളം ആകാശത്ത് പറന്ന ശേഷം 8.20ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാനായി. യാത്രക്കാർ സുരക്ഷിതരാണ് എന്ന്

Read More »

മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ട്; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഇനി പ്രവേശനമില്ല: ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവർണർ ആരോപിച്ചു. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും, സംവിധാനം ഒരുക്കി അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും

Read More »

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം : വയനാട് തുരങ്ക പാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത

Read More »

നിയമസഭ കൗരവസഭയായി മാറുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരം: വി ഡി സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ ?; വിശ്രമം കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയേക്കും

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കും. സഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാത്ത് ഇന്ന് പൊതു അവധിയായിട്ടും നിയമസഭാ സമ്മേളനം മുൻ നിശ്ചയിച്ച

Read More »

വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച

Read More »

പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്ത് പൊലീസ്. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ്

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത് ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനുമല്ല, അവർക്കാണ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ ‘അമ്മ’ എന്ന സംഘടനയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തന്നെ തിരിച്ചു വരണമെന്നും സീനത്ത് കത്തിലൂടെ പറയുന്നു.

Read More »

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍

കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക്

Read More »

ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് പന്ത്രണ്ട് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ്

Read More »

എങ്ങുമെത്താതെ സാലറി ചാലഞ്ച്; 500 കോടി പ്രതീക്ഷിച്ചെങ്കിലും 100 കോടി തൊട്ടില്ല

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ

Read More »

ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് ഛലപതി; സന്ദര്‍ശകരില്‍ വ്യവസായികളും

കൊച്ചി: ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെല്‍ത്ത് കെയര്‍ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി.

Read More »

ലഹരിക്കേസ്: പ്രയാഗയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ലഹരിക്കേസില്‍ പ്രയാഗ് മാർട്ടിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. രാവിലെ 11 ന് ഹാജരാകണം. നേരത്തേ നടി

Read More »

അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് കത്തിലൂടെ മറുപടി

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി. ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ

Read More »

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ്

Read More »

ചുരം കയറി ഒന്നാം സമ്മാനം; TG 434222 വിറ്റത് വയനാട്, ഒരു മാസം മുമ്പെന്ന് ഏജന്‍റ്

തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ഏജന്റ് ജിനീഷ് എ എം എന്നയാളില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്നതില്‍ വ്യക്തതയില്ല. അയല്‍ സംസ്ഥാനക്കാരില്‍

Read More »

ലഹരി കേസ്: പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പ്രയാഗ മാർട്ടിന് നോട്ടീസ്

കൊച്ചി: ലഹരിക്കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. രാവിലെ 10 ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലഹരിക്കേസിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ്

Read More »

നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ അന്തരിച്ചു.

കൊല്ലം: സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. അമ്മയുടെ ആദ്യ സ്ഥാപക

Read More »

ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുളള സ്ഥലമല്ല: ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. ഭക്തർക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും

Read More »