
ഫർമസിസ്റ്റിനു കോവിഡ് ;ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
കോഴിക്കോട് ഉള്ളിയേരി മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബാലുശ്ശേരി കരുമല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രണ്ട് വാര്‍ഡുകളിലായി ആരോഗ്യ വകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.