
ബലാത്സംഗ കേസിൽ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നേടിയ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരത്താണ് സിദ്ദിഖ് ഇന്ന് ഹാജരാകുന്നത്. ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു.






























