തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 500 കോടിയുടെ അഴിമതിക്കേസില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന കെ.എ രതീഷ്, ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്‍.ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ്മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികള്‍. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിബിഐ തടഞ്ഞത്. പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.