മൂന്നാര്‍: ഹൈറേഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസ് എടുത്തു. സ്രവ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈനില്‍ പോകാതെ കറങ്ങി നടന്നതിനെ തുടര്‍ന്നാണ് നടപടി. മൂന്നാറില്‍ രോഗം സ്ഥിരീകരിച്ച യുവ ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍.
മൂന്നാര്‍ മേഖലയില്‍ മാത്രം 26 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ നൂറിലധികം പേരാണ് ഉള്ളത്. ഇതില്‍ ആശുപത്രി ജീവനക്കാരും തോട്ടംതൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.











