കോട്ടയം: ഒഴുക്കില്‍പ്പെട്ട് കാണാതായ കൊച്ചി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ ആണ് മരിച്ചത്. കോട്ടയം പാലമുറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്തുള്ള പാടത്ത് നിന്നാണ് കാര്‍ കണ്ടെത്തിയത്. ടാക്സി ഡ്രൈവറായ ഇയാള്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. മൃതദേഹംആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. മല്ലപ്പള്ളിയില്‍ ആളെ ഇറക്കി തിരികെ വരുമ്പോള്‍ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു.
തുടര്‍ന്ന് ജസ്റ്റിന്‍ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
തുടര്‍ന്ന് ഇന്ന് രാവിലെ ഒന്‍പതുമണിയോടുകൂടിയാണ് തിരച്ചില്‍ ആരംഭിച്ചു. നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.










