ബെംഗളൂരു: കര്‍ഷകര്‍ക്കെതിരെ വിവാദ പ്രസ്താവനയുനമായി കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍. മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ജീവനൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൈസൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവനൊടുക്കുന്ന കര്‍ഷകര്‍ ഭീരുക്കാളാണെന്നും ഇതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൃഷിക്കാര്‍ മാത്രമല്ല, വ്യവസായികളും ജീവനൊടുക്കുന്നു. ഇത്തരത്തിലുളള എല്ലാ മരണങ്ങളും കര്‍ഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനികില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടില്‍ പോയി ആശ്വസിപ്പിച്ചതു കൊണ്ട് ഈ പ്രവണത നിലക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.