തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. നിയമസഭയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലാണ് അതൃപ്തി.
ധനമന്ത്രിക്കെതിരായ അവകാശനലംഘന നോട്ടീസില്‍ സ്പീക്കര്‍ നിയമോപദേശം തേടിയേക്കും. തോമസ് ഐസക്കിന്റെ മറുപടി വൈകുന്നതിലും സ്പീക്കര്‍ക്ക് യോജിപ്പില്ല. രേഖാമൂലം മറുപടി ആവശ്യപ്പെട്ടിട്ട് ഇന്ന് ഒരാഴ്ച്ച ആകുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചേക്കും. നോട്ടീസ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത.











