തിരുവനന്തപുരം: വിവിധ വകുപ്പുകളിലെയും പൊതുമേഖലയിലെയും താല്‍ക്കാലികരെ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രിസഭ. പിഎസ്‌സി ലിസ്റ്റിലുളള താത്കാലികരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി. അവര്‍ പി എസ് സി ലിസ്റ്റില്‍ നിന്ന് ജോലിക്ക് കയറട്ടേ എന്നാണ് നിലപാടാണ് സ്വീകരിച്ചത്. താത്കാലികരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ഉദ്യോഗര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമൊന്നും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായില്ല. മന്ത്രിസഭ പകുതി അജന്‍ഡ മാറ്റിവെച്ചു. അടുത്ത മന്ത്രി സഭാ യോഗം ബുധനാഴ്ച ചേരും.











