തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം. സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗത്തില്‍ പറഞ്ഞു.
ആരോഗ്യവകുപ്പില്‍ 3,000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളേജ്-772 ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്-1200 ആയുഷ്-300 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്-728 മണ്ണ് സംരക്ഷണ വകുപ്പ്-111 എന്നിങ്ങനെയാണ് തസ്തികകളുടെ കണക്ക്. 35 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 151 തസ്തികയും വരും.












