കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയിന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. രണ്ട് തവണ തിരുവമ്പാടിയില്‍ നിന്നും ഒരു തവണ കൊടുവള്ളിയില്‍ നിന്നും മുസ്‌ലിം ലീഗ് എംഎല്‍എയായി മോയിന്‍ കുട്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അണ്ടോണ ജുമാ അത്ത് പള്ളിയില്‍ നടക്കും.