തിരുവനന്തപുരം: സംസ്ഥാന ജെഡിഎസ് പിളര്‍പ്പിലേക്ക്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം തിരുവനന്തപുരത്ത് നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. അതേസമയം നാളത്തെ യോഗത്തില്‍ സി. കെ നാണു പങ്കെടുക്കില്ലെന്നാണ് വിവരം. മാത്യു ടി തോമസിനെ പ്രസിഡന്റാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണു വിഭാഗത്തിന്റെ നിലപാട്. മാത്യു ടി. തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമര്‍ശനമുണ്ട്.