ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട്, കേരളം തൊടും. തെക്കന്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പ്:
മഴ
ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഡിസംബര്‍ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളില്‍ 2020 ഡിസംബര്‍ നാലിന് ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കന്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഡിസംബര്‍ മൂന്നിന് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഡിസംബറില്‍ നാലിന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്ത മഴയ്ക്കും സാധ്യത.
കാറ്റ്
ദക്ഷിണകേരള തീരങ്ങളിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ ശരാശരി 55 മുതല്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ചിലയിടങ്ങളില്‍ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ ആകാനും ഇടയുണ്ട്.
ഡിസംബര്‍ 3 ഉച്ചമുതല്‍ 24 മണിക്കൂര്‍ നേരം കാറ്റിന്റെ വേഗത വര്‍ധിക്കാനിടയുണ്ട്. മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യത. ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ആകാനും ഇടയുണ്ട്. 24 മണിക്കൂറിനുശേഷം കാറ്റിന്റെ വേഗതയില്‍ കുറവ് ഉണ്ടാകുന്നതാണ്.
ദക്ഷിണ കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രതീക്ഷിക്കുന്ന ആഘാതങ്ങള്‍
> മേല്‍ക്കൂര കള്‍ക്ക് അടച്ചുറപ്പില്ലാത്ത വീടുകള്‍ തകരാന്‍ സാധ്യത.
> മരത്തിന്റെ ശിഖരങ്ങള്‍ വീണ്, വൈദ്യുത കമ്പികളും ടെലഫോണ്‍ ലൈനുകളും തകരാന്‍ ഇടയുണ്ട്
> കൃത്യമായ ടാറിങ്ങോ, മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ നടക്കാത്ത റോഡുകള്‍ തകരാന്‍ സാധ്യത.
> വിളനാശം ഉണ്ടാകാനും ഇടയുണ്ട്.
> സമുദ്രനിരപ്പില്‍ നിന്നും താഴെ ഉള്ള പ്രദേശങ്ങളില്‍ കടല്‍ കയറാനും സാധ്യത
മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പുകളും സ്വീകരിക്കേണ്ട നടപടികളും
> താഴെ പറയുന്ന മേഖലകളില്‍ ഡിസംബര്‍ 3 മുതല്‍ 5 വരെ എല്ലാത്തരം മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
> കോമോറിന്‍ മേഖല, മാന്നാര്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് കേരള ദക്ഷിണ തീരങ്ങള്‍ , ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ മൂന്നുമുതല്‍ നാലുവരെ മീന്‍പിടുത്തക്കാര്‍ പോകരുത്.
മേഖല തിരിച്ചുള്ള കാലാവസ്ഥാപ്രവചനം മുന്നറിയിപ്പുകള്‍ എന്നിവയ്ക്കായി മൗസം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.മിന്നല്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കാനായി ദാമിനി ആപ്ലിക്കേഷനും കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിക്ക് ഉണ്ടാകാനിടയുള്ള വെല്ലുവിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി മേഘദൂത് ആപ്ലിക്കേഷനും ഉപയോഗിക്കുക.

















