തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് കനത്ത നാശം വിതച്ചിരിക്കുകയാണ് ബുറെവി ചുഴലിക്കാറ്റ്. ജാഫ്‌നയില്‍ വീടുകള്‍ തകര്‍ന്നു.കിളിനൊച്ചിയില്‍ കനത്ത മഴ തുടരുകയാണ്. ബുറെവി ചുഴലിക്കാറ്റ് വൈകീട്ടോടെ ഇന്ത്യന്‍ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് 300 കിലോമീറ്റര്‍ അകലെ ചുഴലിക്കാറ്റ് എത്തിയെന്ന് മുന്നറിയിപ്പ് ലഭിച്ചു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ്.പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കി.മീ വരെയാണ് മുന്നറിയിപ്പ്. ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിക്കും എന്നും മുന്നറിയിപ്പുണ്ട്.
ബുറെവി ചുഴലിക്കാറ്റിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ കാറ്റിന്റെ ആഘാതം ഏറിയോ കുറഞ്ഞോ ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ ബുറെവി ആദ്യം മഴയായിട്ടാണ് അനുഭവപ്പെടുക. പിന്നീട് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അഞ്ചാം തിയതി വരെ ബുറെവി പ്രതിഫലനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. അപകട സാധ്യതയുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി ഒതുക്കണം, വീടുകളുടെ മേല്‍ക്കൂരകള്‍ ബലപ്പെടുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂന മര്‍ദമായാകും കേരളത്തില്‍എത്തുക. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരമാണ് പുതിയ അറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.