ചെന്നൈ: ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരണസംഖ്യ ഉയരുന്നു. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മഴയില്‍ നിരവധി വീടുകള്‍ തകരുകയും വന്‍ തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്തെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നും അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിലവില്‍ മഴ തുടരുകയാണ്. കടലൂര്‍ പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്.











