തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പേരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചുഴലിക്കാറ്റ് കേരളത്തില്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത കുറവാണ്. സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയും കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പെന്ന് മന്ത്രി പറഞ്ഞു.
ന്യൂനമര്‍ദ്ദം മാറും വരെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.












