തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ച് സ്ഥിതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണം. ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 13 ക്യാംപുകളിലായി 175 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മരുന്നും മെഴുകുതിരിയും അടക്കം അത്യാവശ്യ സാധനങ്ങള്‍ കരുതണം.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് കടന്നുപോകും വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.