തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് തിരുവനന്തപുരം വഴി കടന്നുപോകുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തലസ്ഥാനം.അടുത്ത 48 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി, നമ്പര്‍ 1077.
നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.