ദുബായ്: ഹോട്ടല്‍ ബില്ലും കറന്റ് ബില്ലും കണ്ട് ഞെട്ടുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയ്ക്ക് പുതുമയല്ല. താരങ്ങളുടെ അധിക ബില്ല് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചിരി നിറക്കാറുണ്ട്. ഇത്തവണ ആഢംബര ഹോട്ടലിലെ ഒരു രാത്രിയിലെ ബാര്‍ ബില്ല് കാണിച്ച് ദുബായ് ഡി.ജെ. ചാര്‍ലി സ്ലോത്താണ് ആരാധകരെ ഞെട്ടിച്ചത്.
പ്രശസ്ത ഡി.ജെ നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകനുമായ ചാര്‍ലി സ്ലോത്തിന് ദുബായിലെ അത്യാഡംബര ഹോട്ടലായ ഫൈവ് പാം ജുമൈറയില്‍, ഒരു രാത്രിയിലെ ബാര്‍ ബില്ല്, പത്തുലക്ഷത്തോളം ദിര്‍ഹം അതായത് 20 കോടി രൂപ അടക്കേണ്ടി വരുന്നത്. വ്യത്യസ്ഥങ്ങളായ മുന്തിയ ഇനം മദ്യവും ജാപനീസ് ഭക്ഷണവുമാണ് താരം ഓര്‍ഡര്‍ ചെയ്തത്. പുറകെ വന്ന ബില്ലിലെ തുക കണ്ടു കണ്ണു തള്ളി.
https://www.instagram.com/p/CHqAGp7HlTj/?utm_source=ig_embed
ബില്ലിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്യുകയും ചെയ്തു. അതിലും വലിയ തമാശ അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ഹോട്ടല്‍ അധികൃതരോട് കടം ആഭ്യര്‍ഥിച്ചതാണ്. നിമിഷ നേരം കൊണ്ട് മറുപടിയും വന്നു. ‘അങ്ങനെ ഒരു സൗകര്യമില്ലെന്നും, താങ്കള്‍ നേരിട്ട് ഹെഡ് ഓഫീസില്‍ വരണമെന്നും,അധിക ബില്ലിനെക്കുറിച്ച് സംസാരിക്കാന്‍ സി.ഇ.ഒ താല്‍പര്യപ്പെടുന്നതായും അധികൃതര്‍ മറുപടി നല്‍കി’ 38000 ത്തിലധികം ലൈക്കുകളാണ് മണിക്കൂറുകള്‍കൊണ്ട് പോസ്റ്റിന് ലഭിച്ചത്. ബ്രിട്ടീഷുകാരനായ താരം കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് ദുബായില്‍ താമസിക്കാന്‍ തീരുമാനിച്ചത്.