ബ്രാഹ്മണ സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ തഹസീല്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രാഹ്മണ സമുദായത്തിലെ അംഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനത്തെ തഹസീല്‍ദാര്‍മാര്‍ വിസമ്മതിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം.
ബ്രാഹ്മണര്‍ക്ക് ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തഹസീല്‍ദാര്‍മാരും ഇക്കാര്യത്തിന്‍ ഉടന്‍ നപടി സ്വീകരിക്കണമെന്നും ബ്രാഹ്മണര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കര്‍ണാടക റവന്യൂ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റ് ലഭ്യമായാല്‍ ബ്രാഹ്മണര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. കൂടാതെ 2019 മാര്‍ച്ചില്‍ രൂപീകരിച്ച കര്‍ണാടക സ്റ്റേറ്റ് ബ്രാഹ്മിന്‍ ഡെവലപ്‌മെന്‍റ് ബോര്‍ഡില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേണം. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്ന് ശതമാനം ന്യൂനപക്ഷ വിഭാഗമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്ക് ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ബ്രാഹ്മിന്‍ ഡെവലപ്‌മെന്റ് ബോര്‍ഡിനെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എച്ച്. ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡി (എസ്) സഖ്യ സർക്കാർ അധികാരത്തിലിരുന്ന സമയത്താണ് ബോർഡ് രൂപീകരിച്ചത്.




















