കണ്ണൂര്‍: തലശേരി പൊന്ന്യം ചൂളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് സംശയം. പ്രദേശത്ത് നിന്നും 15 ബോംബുകളും കണ്ടെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മാഹി സ്വദേശിയായ റെനീഷിന്റെ രണ്ട് കൈകളും അറ്റതായാണ് വിവരം. പരുക്കേറ്റ മറ്റൊരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.











