തനിക്കെതിരെ ബോളിവുഡില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന് പിന്തുണയുമായി തിമിഴകം. വൈരമുത്തു ഉള്‍പ്പെടെ നിരവധിപ്പേരാണ് ഓസ്‌കര്‍ നായകന് പിന്തുണച്ച് എത്തിയത്. സംഗീത ദൈവത്തിന് തന്നെ ഈ അവസ്ഥയാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യങ്ങള്‍ പറയാനില്ലെന്ന് ചിലര്‍ കുറിച്ചു. ട്വിറ്ററില്‍ ‘എആര്‍ ഈസ് അവര്‍ പ്രൈഡ്’ എന്ന ഹാഷ്ടാഗ് വൈറലാവുകയാണ്.
அன்பு ரகுமான்! @arrahman
அஞ்சற்க.
வட இந்தியக் கலையுலகம்
தமிழ்நாட்டுப் பெண்மான்களைப் பேணுமளவுக்கு
ஆண்மான்களை ஆதரிப்பதில்லை.
இரண்டுக்கும் உயிர்வாழும்
எடுத்துக்காட்டுகள் உண்டு.
ரகுமான்! நீங்கள் ஆண்மான்;
அரிய வகை மான்.
உங்கள் எல்லை
வடக்கில் மட்டும் இல்லை.— வைரமுத்து (@Vairamuthu) July 26, 2020
ബോളിവുഡ് സംവിധായന്‍ ശേഖര്‍ കപൂറും റഹ്മാന്റെ തുറന്നുപറച്ചലില്‍ പ്രതികരിച്ചു. താങ്കള്‍ ഓസ്‌കര്‍ വാങ്ങിയതാണ് പ്രശ്‌നമെന്ന് ശേഖര്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഓസ്‌കര്‍ എന്നത് ബോളിവുഡിലെ അന്ത്യചുംബനം എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ‘പണവും പ്രതാപവും തിരിച്ചുവരും, എന്നാല്‍ നമ്മുടെ വിലപ്പെട്ട സമയം തിരിച്ചുലഭിക്കില്ല. നമുക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുന്നോട്ട് പോകാം’ എന്നാണ് ശേഖര്‍ കപൂറിന്റെ ട്വീറ്റിന് എആര്‍ റഹ്മാന്‍ മറുപടി നല്‍കിയത്.
Lost Money comes back, fame comes back, but the wasted prime time of our lives will never come back. Peace! Lets move on. We have greater things to do😊 https://t.co/7oWnS4ATvB
— A.R.Rahman (@arrahman) July 26, 2020
ബോളിവുഡ് അവസരങ്ങള്‍ ചിലരുടെ ഇടപെടല്‍ കാരണം നഷ്ടമാകുകയാണെന്നാണ് റഹ്മാന്‍ പറഞ്ഞത്. തനിക്കെതിരെ ഗൂഢനീക്കം നടക്കുന്നുണ്ട്. താന്‍ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. ചിലര്‍ അപവാദ പ്രചാരണങ്ങള്‍ പരത്തി തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് റഹ്മാന്‍ പറഞ്ഞു. സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ദില്‍ ബേച്ചാരയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ നല്‍കി. റഹ്മാന് പിന്നാലെ പോകരുതെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു. കുറേ കഥങ്ങള്‍ അദ്ദേഹം പറഞ്ഞു. എല്ലാം ഞാന്‍ കേട്ടിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എന്തുകൊണ്ടാണ് ബോളിവുഡ് ചിത്രങ്ങള്‍ വരാത്തത് എന്ന്..പലരും എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലായി. ഞാന്‍ ഈശ്വരനെയും വിധിയെയും വിശ്വസിക്കുന്നു. എന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നു’- റഹ്മാന്‍ പറഞ്ഞു.
If AR Rahman – God of Music, is saying this then there is no scope of doubt that Bollywood mafia exists. pic.twitter.com/p6jGeZWLZN
— bhaavna arora (@BhaavnaArora) July 26, 2020


















