ബൊളീവിയൻ ആരോഗ്യ മന്ത്രി ഈഡി റോക്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബൊളീവിയന്‍ ക്യാബിനറ്റിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഇടക്കാല പ്രസിഡന്‍റ് ജീനെെൻ അനസ് പറഞ്ഞു. രാജ്യത്ത് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈഡി റോക്കയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അവര്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ 38,071 കോവിഡ് കേസുകളാണുളളത്. 1,378 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അര്‍ജന്‍റീനയിലും ബൊളീവിയയിലും കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.



















