മലപ്പുറം: തന്റെ പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌കിന് വിലക്കുണ്ട് എന്നത് വ്യാജ പ്രചാരണം മാത്രമാണ്. അങ്ങനെ ഒരു നിര്‍ദേശം ആരും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം നാലാം ദിവസം
മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.












