സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് തന്റെ ഓഫീസിലേക്ക് അന്വേഷണമെത്തുമെന്ന് ഭയമുണ്ട്. രാജിവെച്ച് ജനവിധി തേടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്ത്? നാല് മന്ത്രിമാര്‍ സംശയ നിഴലിലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജലീലിന്റെ പദവി സ്വര്‍ണക്കടത്തിന് ദുരുപയോഗം ചെയ്തുവെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഹിതകരമല്ല. സര്‍ക്കാര്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഗൗരവതരമായി സാഹചര്യമാണുള്ളത് മുസ്ലീംലീഗ്. ജലീല്‍ എന്തിനാണ് ഒളിച്ചുപോകുന്നതെന്ന് കെ.പി.എ മജീദ്. പാണക്കാട്ടെ ചീട്ടുകൊണ്ടല്ല മന്ത്രിയായതെന്ന് ജലീല്‍ പറഞ്ഞു. എകെജി സെന്ററില്‍ ചീട്ടുകൊണ്ടാണ് മന്ത്രിയായതെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. മുന്‍ കീഴ് വഴക്കങ്ങള്‍ നോക്കിയാല്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേസമയം, പ്രതിപക്ഷമല്ല, ആര് പറഞ്ഞാലും ജലീല്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സിപിഐഎം അറിയിച്ചു. കേസ് വന്നാല്‍പ്പോലും രാജി വെയ്‌ക്കേണ്ടെന്നാണ് നിലപാടാണ്. കെ.ടി ജലീലിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ല. എന്‍ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു. ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരനാണ്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടേയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
എന്‍ഐഎ ചോദ്യം ചെയ്തതിന്റെ പേരില്‍ കെ.ടി ജലീല്‍ രാജിവെക്കേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അന്വേഷണ ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിക്കാം. എന്തിന്റെ പേരിലാണ് ജലീലിനെ ചോദ്യം ചെയ്യലെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.











