കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരാനിരുന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യോഗം മാറ്റി വെച്ചത്. നിലവിലെ സാഹചര്യത്തില്‍ കെ. സുരേന്ദ്രന്‍ കോവിഡ് മുക്തനായാല്‍ അടുത്ത ദിവസങ്ങളില്‍ യോഗം ചേരാനാണ് തീരുമാനം.
എന്നാല്‍ സംസ്ഥാന കമ്മിറ്റി യോഗം ചോരുന്നതിന് മുമ്പ് തന്നെ ബിജെപി നേതാക്കളില്‍ പലരും മത്സരിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ സാന്നിധ്യമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി. കെ കൃഷ്ണദാസും മത്സരിക്കുമെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എ പ്ലസ്സ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം.