തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്ലീം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മിനെ പിന്തുണച്ചെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വം ലീഗാണെന്ന് ബിജെപി മുന്‍പേ പറഞ്ഞതാണ് എന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്‌സ്ബുക്കില്‍ ഒതുങ്ങുമോ എന്നറിയണം. പ്രസ്താവന ആത്മാര്‍ത്ഥമെങ്കില്‍ സ്പതകക്ഷിയിലെ പങ്കാളിത്തം തള്ളണമെന്നും വി മുരളീധരന്‍ പറഞ്ഞു.












