തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. നേതാക്കളുടെ ഉപവാസ സമരം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഓഗസ്റ്റ് ഒന്ന് മുതല്‍ 18 വരെയാണ് ഉപവാസ സമരം. ഒന്നാം തിയതി ഒ രാജഗോപാല്‍ എംഎല്‍എ തിരുവനന്തപുരത്ത് ഉപവസിക്കും. സമാപന ദിവസമായ 18ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എറണാകുളത്ത് ഉപവസിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഉപവാസം. അതത് ജില്ലകളില്‍ വെര്‍ച്വല്‍ റാലികളും സംഘടിപ്പിക്കും.











