സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം വെറുതേ ഒരു മണിക്കൂര്‍ സമയം പാഴാക്കുന്നത് എന്തിനാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.