സുധീര്‍ നാഥ്
ബിജെപിയില്‍ കര്‍ഷക ബില്ലിനേയും, കര്‍ഷക സമരത്തേയും വിഷയമായി വിമത സ്വരം ഉയര്‍ന്നു കഴിഞ്ഞതായി അറിയുന്ന രാജ്‌നാഥ് സിംഗിനെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് ബിജെപിക്ക് ഉള്ളില്‍ തന്നെ ശക്തമായിരിക്കുന്നു എന്ന സംസാരം തുടങ്ങിയതായിട്ടാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ലഭിക്കുന്ന വിവരം. എങ്ങനെയാണോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വി. പി. സിംഗ് കോണ്‍ഗ്രസില്‍ നിന്ന് മുന്നില്‍ വന്ന് പ്രധാനമന്ത്രി ആയത് , അതുപോലെ തന്നെ രാജ് നാഥ് സിംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വരികയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കര്‍ഷക സമരത്തിന് അനുകൂലമായി ബിജെപിയില്‍ സംസാരിച്ച രാജ്‌നാഥ് സിംഗ് സ്വതന്ത്ര നിലപാട് എടുക്കും എന്നുള്ള ഒരു കണക്കുകൂട്ടലാണ് രാഷ്ട്രീയനിരീക്ഷകര്‍. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ പോവുകയാണെങ്കില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന് ആറുമാസത്തിനുള്ളില്‍ രാജിവെക്കേണ്ടി വരികയും, രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ മറ്റൊരു വിഭാഗം ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകും എന്ന് കണക്കാക്കുന്നു.




















