കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴ കേസില്‍ ക്രൈബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വന്‍ സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല.
മുഖ്യപ്രതികളായ ബിഷപ്പിനെയും ഡോ. ബെനറ്റ് എബ്രാമിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നു. ജീവനക്കാരുടെ പിന്നാലെയാണ് അന്വേഷണസംഘം. ഇത് കണ്ടുനില്‍ക്കാനാകില്ല.
ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്കെതിരെ അന്വേഷണം വേണം.ബിഷപ്പിനെയും ബെനറ്റിനെയും എതിരെയുള്ള നടപടി പത്തുദിവസത്തിനകം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Also read: 'സത്യം വിജയിച്ചു; പോരാട്ടം ഫലം കണ്ടു'; ജലീലിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച പരാതിക്കാരന്‍
ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ധര്‍മരാജ് റസാലത്തിന് എതിരെ അന്വേഷണമില്ലാത്തതില്‍ കോടതി വിമര്‍ശിച്ചു