2021 ജനുവരി 11 വരെ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ മൂന്നുവീതം ജില്ലകളില്‍ കാക്കകള്‍, ദേശാടന പക്ഷികള്‍ എന്നിവ ചത്തതായി ഐസിഎആര്‍/NIHSAD എന്നിവ സ്ഥിരീകരിച്ചു. കൂടാതെ ഉത്തരാഖണ്ഡില്‍ രണ്ട് ജില്ലകളിലും കാക്കകള്‍ ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.ന്യൂഡല്‍ഹി, സഞ്ജയ് തടാക പ്രദേശങ്ങളില്‍ കാക്കകളും താറാവുകളും ചത്തതായി റിപ്പോര്‍ട്ടുണ്ട്. പര്‍ഭാനി ജില്ലയില്‍ കോഴികളിലും, മഹാരാഷ്ട്രയില്‍ നാലിടത്തു കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയില്‍, പക്ഷിപ്പനി പടരാതിരിക്കാന്‍ രോഗം സ്ഥിരീകരിച്ച പക്ഷികളെ കൊല്ലുന്നത് തുടരുന്നു. ഹിമാചല്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘം ഇന്ന്(ജനുവരി 11) പഞ്ചകുളയില്‍. പരിശോധനയും നിരീക്ഷണവും നടത്തും.
ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താനുീ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജലാശയങ്ങള്‍,ചന്തകള്‍, മൃഗശാലകള്‍, പൗള്‍ട്രി ഫാമുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം തുടരാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ കര്‍ശന ജാഗ്രതയും നിരീക്ഷണവും തുടരാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു