ന്യൂഡല്‍ഹി: പക്ഷിപ്പനി രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണ്.കാണ്‍പൂര്‍ മൃഗശാലയും ഗാസിപൂര്‍ മാര്‍ക്കറ്റും അടച്ചു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
ഛത്തീസ്ഗഢ് തുടങ്ങി നിരവധിയിടങ്ങളില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മയൂര്‍ വിഹാര്‍ ഫേസ് 3യില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു. സമാന രീതിയില്‍ മഹാരാഷ്ട്രയിലും കോഴികള്‍ ചത്തൊടുങ്ങുന്നുണ്ട്. ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.