തിരുവനന്തപുരം: ആലപ്പുഴ , കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവറ്റ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഭോപ്പാലിലേക്ക് അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചെന്ന് മന്ത്രി കെ രാജു പറഞ്ഞു. രോഗവ്യാപനം തടയാന്‍ നടപിടിയെടുത്തെന്നും മന്ത്രി പറഞ്ഞു.










