തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ആദായനികുതി വകുപ്പ് നീക്കം തുടങ്ങി. ആദായനികുതി റിട്ടേണും ബാങ്കിലെ തുകകളും തമ്മില്‍ ലക്ഷങ്ങളുടെ വ്യത്യാസം. തെറ്റായ കണക്ക് നല്‍കിയതിന് ആദായ നികുതി വകുപ്പ് കേസ് എടുത്തേക്കും. ഓരോ വര്‍ഷവും കാണിച്ച തുകയില്‍ ശരാശരി 40 ലക്ഷത്തിന് മുകളില്‍ വ്യത്യാസമുണ്ട്.
അതേസമയം, ബിനീഷ് കോടിയേരിക്ക് എതിരായ കേസില്‍ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയേക്കും. ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തി. ഇഡിക്കൊപ്പം ആദായനികുതി വകുപ്പ് സംഘവും ഉണ്ട്. ബിനീഷിന്റെ ബിനാമി ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളിലും ഇ.ഡി സംഘം പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ബിനീഷ് കോടിയേരിയെ അഭിഭാഷകന്‍ ബംഗളൂരു ഇ.ഡി ഓഫീസിലെത്തി കണ്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു 14 മിനിറ്റ് അനുവദിച്ചത്.