ബംഗ്ലൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബീനീഷ് കോടിയേരിയെ കാണാനെത്തിയ അഭിഭാഷകരെ എന്‍ഫോഴ്‌സ്‌മെന്റ് തടഞ്ഞു. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാണാന്‍ അനുമതി നല്‍കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.











