തിരുവനന്തപുരം: ബിനീഷിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ സിപിഐഎം മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതില്‍ നിന്ന് കോടിയേരിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ബിനീഷിനെതിരെ ഇ.ഡി കേസെടുത്തത്. ബിനീഷിന്റെ ആസ്തികളും എന്‍ഫോഴ്സ്മെന്റ് പരിശോധിക്കും. രജിസ്ട്രേഷന്‍ വകുപ്പിന് ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കി കഴിഞ്ഞു.ബിനീഷിന്റെ ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറിലധികം നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്റ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്. ഈ കത്തില്‍ ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കുന്നുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ ഇ ഡി 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.












